കോഴിക്കോട്: കാരപ്പറമ്പ് സുവര്‍ണതീരം റസിഡന്റ്‌സ് അസോസിയേഷനിലെ വീട്ടമ്മമാര്‍ തയ്യാറാക്കിയ വിഭവങ്ങളുടെ ഭക്ഷ്യമേള ‘കൈപ്പുണ്യം ഫുഡ്‌ഫെസ്റ്റ് 2014” സംഘടിപ്പിച്ചു. പൊന്നംപറമ്പ് ഗ്രൗണ്ടില്‍ നടത്തിയ ഇരുപത്തിയഞ്ച് സ്റ്റാളുകളിലായി എണ്‍പതോളം വിഭവങ്ങളാണ് തയ്യാറാക്കിയത്. നാടന്‍ വിഭവങ്ങളായ മത്തിയിട്ടു പുഴുങ്ങിയ കപ്പപ്പുഴുക്ക്, ചിരട്ടപ്പുട്ട്, ചിക്കന്‍കപ്പപ്പുഴുക്ക്, ഇലയട, കരോലപ്പം തുടങ്ങിയവയും ചിക്കന്‍ വിഭവങ്ങളായ ബിരിയാണി, പെപ്പര്‍ ചിക്കന്‍, ഡ്രൈചിക്കന്‍, ചിക്കറ്റന്‍ കുറ്റിമുല്ല, ചിക്കന്‍ടിക്ക, ചിക്കന്‍തിക്കിടി, ചിക്കന്‍ ഈന്തുപിടി, ചിക്കന്‍ പൊക്കുവട, ചിക്കന്‍ റോള്‍, ചിക്കന്‍ സമൂസ, ചിക്കന്‍ കട്‌ലേറ്റ് തുടങ്ങിയവയും, പാല്‍പ്പായസം, ചേനപ്പായസം, അവില്‍പ്പായസം, കൈതച്ചക്കപ്പായസം, ബിരിയാണിപ്പായസം, കടുക്കബിരിയാണി, പൂലാവ്, ഫ്രൈഡ്‌റൈസ്, നാടന്‍ പത്തിരി, നൈസ് പത്തിരി, ചപ്പാത്തി എന്നിവയും ഇരുപതോളം പലഹാരങ്ങളും, ചോക്ലേറ്റുകള്‍, പച്ചക്കറി ഹല്‍വ, തുടങ്ങിയവയുമായിരുന്നു വിഭവങ്ങള്‍. പരിപാടി കവിയും സിനിമാ സീരിയല്‍ നടനുമായ നാരായണന്‍ കുട്ടി മേനോന്‍ ഉദ്ഘാടനം ചെയ്തു.
