കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജീകരിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്ന്(വ്യാഴം) മാറ്റും. ഈ കേന്ദ്രങ്ങളില്‍ വച്ച് ശനിയാഴ്ച (ഏപ്രില്‍ 5) യന്ത്രങ്ങളില്‍ ബാലറ്റ് പതിച്ച് അവസാനഘട്ട സജ്ജീകരണം പൂര്‍ത്തിയാക്കും. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളുടെയും കേന്ദ്രങ്ങളുടെയും പേര് ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു.
വടകര- മടപ്പള്ളിഗവ.കോളേജ് ഓഡിറ്റോറിയം, കുറ്റിയാടി- ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ നട്ട് സ്ട്രീറ്റ്, നാദാപുരം- ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മടപ്പള്ളി, കൊയിലാണ്ടി- ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പയ്യോളി, പേരാമ്പ്ര- ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പയ്യോളി, ബാലുശ്ശേരി- ഉള്ള്യേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, എലത്തൂര്‍- ഗവ.പോളിടെക്‌നിക് വെസ്റ്റ്ഹില്‍, കോഴിക്കോട് നോര്‍ത്ത്- ഹസ്സന്‍ ഹാജി മെമ്മോറിയല്‍ ജെ.ഡി.റ്റി ഇസ്ലാമിക് പോളി ടെക്‌നിക് വെള്ളിമാടുകുന്ന്, കോഴിക്കോട് സൗത്ത്- മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്, ബേപ്പൂര്‍- ഗവ.ഗണപത് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഫറോക്ക്, കുന്ദമംഗലം- ഗവ.ആര്‍ട്‌സ് & സയന്‍സ്‌കോളേജ്മീഞ്ചന്ത, കൊടുവള്ളി- ഗവ.പോളി ടെക്‌നിക് വെസ്റ്റ്ഹില്‍, തിരുവമ്പാടി-ഗവ.ലോ കോളേജ് വെള്ളിമാട്കുന്ന്. ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ മേല്‍ നോട്ടത്തിലാകും വോട്ടിംഗ് മെഷീന്‍ സജ്ജീകരണം നടക്കുക. കേന്ദ്രങ്ങളിലേക്ക് നിയോഗിക്കുന്ന സ്ഥാനാര്‍ത്ഥിമാരുടെ ഏജന്റിനുള്ള പാസുകള്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ നാളെ വിതരണം ചെയ്യുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.വി.ഗംഗാധരന്‍ അറിയിച്ചു.
FLASHNEWS