അഞ്ച്​ രൂപ ചില്ലറ​ നാണയത്തിനു പകരം സ്വര്‍ണ നാണയം നല്‍കി: യാത്രക്കാരന്​ നഷ്ടപ്പെട്ടത്​ ഒരു പവന്‍

കുറ്റ്യാടി : ചില്ലറ നാണയമെന്ന്​ കരുതി യാത്രക്കാരന്‍ ബസില്‍ കൊടുത്തത്​ സ്വര്‍ണ നാണയം. കണ്ടക്ടര്‍ അഞ്ച്​ രൂപ ചില്ലറ​ ചോദിച്ചപ്പോഴാണ്​ കുറ്റ്യാടിയില്‍നിന്ന്​ തൊട്ടില്‍പാലത്തേക്ക്​ യാത്രചെയ്ത കരിങ്ങാട്​ സ്വദേശിക്ക്​ അബദ്ധം പറ്റിയത്​.

വീട്ടിലെത്തി കീശ തപ്പിയപ്പോള്‍ സ്വര്‍ണനാണയം കാണാനില്ല.വീട്ടിലെത്തി കീശ തപ്പിയപ്പോള്‍ സ്വര്‍ണനാണയം കാണാനില്ല. ഉടന്‍ കണ്ടക്ടറുടെ നമ്ബര്‍ സംഘടിപ്പിച്ച്‌​ ബന്ധപ്പെ​ട്ടെങ്കിലും കണ്ടക്​ടര്‍ ചില്ലറയെന്ന്​ കരുതി കൈമാറിയതായി പറഞ്ഞു. കെ.സി.ആര്‍ എന്നാണ്​ ബസിന്റെ പേരെന്ന്​ യാത്രക്കാരന്‍ പറയുന്നു.

ഗള്‍ഫില്‍ ജോലിചെയ്തിരുന്ന സമയത്ത്​ മലബാര്‍ ഗോള്‍ഡില്‍നിന്ന്​ വാങ്ങിയ സ്വര്‍ണനാണയം മകളുടെ കോളജ്​ ഫീസടക്കാന്‍ വേണ്ടി വില്‍ക്കാന്‍ കൊണ്ടുപോയതായിരുന്നു. എന്നാല്‍, ഒരു കൂട്ടുകാരന്‍ പണം വായ്പനല്‍കിയതോടെ നാണയം വില്‍ക്കുന്നത്​ ഒഴിവാക്കി വീട്ടിലേക്കു തിരിക്കുമ്ബോഴാണ്​ സംഭവം.

തളീക്കരക്കും തൊട്ടില്‍പാലത്തിനും ഇടയില്‍ യാത്രചെയ്​ത ആര്‍ക്കോ ബാക്കി കൊടുത്ത​പ്പോള്‍ സ്വര്‍ണനാണയം കൊടുത്തുപോയിരിക്കാമെന്നാണ്​ കണ്ടകട്​ര്‍ പറയുന്നത്​. കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *