
തെക്കന്‍ പെറുവിലെ സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 27 ആയി. ഊര്‍ജ, ഖനി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2000ന് ശേഷം ഉണ്ടകുന്ന ഏറ്റവും വലിയ ഖനന അപകടമാണിത്.
ശനിയാഴ്ച പുലര്‍ച്ചെ അരെക്വിപ മേഖലയിലെ ‘ലാ എസ്പറന്‍സ’ ഖനിയിലാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. 30 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ‘യാനക്വിഹുവ’ എന്ന ചെറുകിട സ്ഥാപനമാണ് ഖനി നടത്തുന്നത്.
