ഒന്നാം വാർഷികാഘോഷം: സൗജന്യ വീൽ ചെയർ – പഠനോപകരണ വിതരണം


കോഴിക്കോട് : ഐ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുഹമ്മദ് റഫി റോയൽ മ്യൂസിക്കൽ ആക്കാദമിയുടെയും ഒന്നാം വാർഷികാഘോഷം ജൂൺ 1 ന്
ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ഇതിന്റെ ഭാഗമായി
സൗജന്യ വീൽ ചെയർ വിതരണം, നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം സിനിമാ പ്രദർശനം എന്നിവ നടക്കും.
വൈകീട്ട് 4 ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ നിർമ്മിച്ച മയക്കം സിനിമയുടെ ആദ്യ പ്രദർശനം എം കെ രാഘവൻ എം പി നിർവ്വഹിക്കും. എം എൽ എ മാരായ
തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ , നജീബ് കാന്തപുരം , മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ , ബഷീർ അലി തങ്ങൾ എന്നിവർ പങ്കെടുക്കും.
ചടങ്ങിൽ കൈരളി ടി എം ടി ഡയറക്ടർ പഹലിഷ കള്ളിയത്തിനെ ആദരിക്കും.


വാർത്ത സമ്മേളനത്തിൽ ഐ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കെ കെ മുഹമ്മദ്, മുഹമ്മദ് റഫി റോയൽ മ്യൂസിക് അക്കാദമി സെക്രട്ടറി പി അനിൽ ബാബു ,സംവിധായകൻ നിധീഷ് പാലക്കൽ, ചലച്ചിത്ര നടൻ ജസീൽ ജമാൽ എന്നിവർ പങ്കെടുത്തു.



Sharing is Caring