നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് :ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും


നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.രാവിലെ 11ന് നിലമ്ബൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്ബൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്ബാകെ പത്രിക സമര്‍പ്പിക്കുക.


എല്‍ഡിഎഫ് കൂടെ സ്ഥാനാർത്ഥിയെ നിർണയിച്ചതോടെ നിലമ്ബൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. എം സ്വരാജ് ആണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് സിപിഎമ്മിൻ്റെ പ്രഗത്ഭനായ നേതാവിനെ നിലമ്ബൂരില്‍ സ്ഥാനാർത്ഥിയാക്കുന്നത്.രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും.


രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അൻവർ. കാല് പിടിക്കുമ്ബോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച്‌ പറഞ്ഞത്.



Sharing is Caring