ഇ.ആര്‍.പി ബിസ്‌നസ് അവസരങ്ങളും സാധ്യതകളും; മാലിദ്വീപില്‍ സെഷനുകളുമായി ടെക്‌നോറിയസ്

കോഴിക്കോട്: ഇ കൊമേഴ്‌സ്, ബില്ലിങ്ങ്, അക്കൗണ്ടിങ്ങ്, പ്രൊജക്ട് മാനേജ്‌മെന്റ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് തുടങ്ങിയ്ക്കാവശ്യമായ ബിസ്‌നസ് ടൂളുകളടങ്ങിയ ഓഡോ ഇ.ആര്‍.പി സൊല്യൂഷനുകളെപ്പറ്റി മാലിദ്വീപില്‍ സൗജന്യ സെഷനുകളുമായി സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെക്‌നോറിയസ് ഇന്‍ഫോ സൊല്യൂഷന്‍സ്. ജൂലൈ 20 മുതല്‍ 22 വരെ മാലിദ്വീപിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന സെഷനുകള്‍ക്ക് ടെക്‌നോറിയസ് ഇന്‍ഫോ സൊല്യൂഷന്‍സ് ഫൗണ്ടറും സി.ഇ.ഒയുമായ ജസാദ് മൂഴിയന്‍ നേതൃത്വം നല്‍കും.

ബിസ്‌നസ് വളര്‍ച്ചയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങളും പുതിയ ആശയങ്ങളും, ബിസ്‌നസ് നടപ്പിലാക്കുന്നതിലെയും വിജയിപ്പിക്കുന്നതിലെയും പുതു വഴികള്‍, ഓഡോ ഇ.ആര്‍.പി സൊല്യൂഷന്‍സിന്റെ ശക്തിയും സാധ്യതകളും തുടങ്ങിയ വിഷയങ്ങള്‍ സെഷനുകളില്‍ ചര്‍ച്ചയാകും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും:

https://rb.gy/gn890, ഫോണ്‍: : +91 8129443222.

Spread the love

Leave a Reply

Your email address will not be published. Required fields are marked *