
കൊച്ചി: ജീവകാരുണ്യ, ആരോഗ്യ പരിപാലന മേഖലകളിലെ വിശിഷ്ട സേവനത്തിന് ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്കാരം വിതരണം ചെയ്തു. ചടങ്ങില്‍ പ്രധാനമന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു
ഹരിയാനയിലെ നാല്‍വ എന്ന ഉള്‍ഗ്രാമത്തില്‍ 1932ല്‍ ജനിച്ച അദ്ദേഹം ജിന്‍ഡല്‍ അലുമിനിയത്തിന്‍റെ സ്ഥാപക ചെയര്‍മാനും ഇന്ത്യയുടെ അലുമിനിയം വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയുമാണ്. 1979-ല്‍ അദ്ദേഹം ബാംഗ്ലൂരില്‍ ജിന്‍ഡല്‍ നേച്ചര്‍ക്യൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ഐ) സ്ഥാപിച്ചു. ഡോ. ജിന്‍ഡലിന്‍റെ നേതൃത്വത്തില്‍ ആസ്ത്മ, പ്രമേഹം, സന്ധിവാതം, ചില അര്‍ബുദ രോഗങ്ങള്‍ എന്നിവയുടെ മികച്ച ചികിത്സയ്ക്കുള്ള ഒരു ലോകോത്തര സ്ഥാപമായി ജെഎന്‍ഐ മാറി. ഇന്നിത് 550 കിടക്കകളുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി വളര്‍ന്നു. എസ് ജിന്‍ഡല്‍ ചാരിറ്റബില്‍ ഫൗണ്‍േഷന്‍ അടക്കം നിരവധി ട്രസ്റ്റുകള്‍, ആശുപത്രികള്‍, സകൂളുകള്‍, കോളേജുകള്‍ തുടങ്ങിയവയിലൂടെ മികച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്.

ആരോഗ്യ സംരക്ഷണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പരിഷ്കരണങ്ങള്‍ എന്നിവയിലും ഡോ. സീതാറാം ജിന്‍ഡല്‍ മികച്ച സംഭാവനകള്‍ നല്‍കി. ജീവിതത്തെ മാറ്റിമറിക്കാനും ആരോഗ്യകരവും കൂടുതല്‍ അനുകമ്പയുള്ളതുമായ ഒരു ലോകത്തെ വളര്‍ത്തിയെടുക്കാനും പ്രകൃതിചികിത്സയ്ക്ക് കഴിയുമെന്ന് ഡോ. ജിന്‍ഡല്‍ ഉറച്ച് വിശ്വസിക്കുന്നു.
