പ്രേമലു ഇഫക്ട്; ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മമിത ബൈജുവും നസ്ലെനും

കൊച്ചി: ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് യുവ അഭിനേതാക്കളായ മമിത ബൈജുവും നസ്ലെനും. 2024ലെ ബംബര്‍ ഹിറ്റ് ചിത്രം ‘പ്രേമലു’വിലെ നായികയായെത്തിയ മമിത 4-ാം സ്ഥാനത്തും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലെന്‍ 33-ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദര്‍ശകരെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്.

അമര്‍ സിംഗ് ചാംകിലയുടെ സംവിധായകന്‍ ഇംതിയാസ് അലി പട്ടികയില്‍ ആറാം സ്ഥാനത്തും നടന്‍ ദില്‍ജിത് ദോസഞ്ജ് ഒമ്പതാം സ്ഥാനത്തുമാണ്. അമര്‍ജോത് കൗറിനെ അവതരിപ്പിച്ച പരിനീതി ചോപ്ര റാങ്കിംഗില്‍ 21-ാം സ്ഥാനത്തെത്തി. ശോഭിത ധൂലിപാല തുടര്‍ച്ചയായ മൂന്നാം ആഴ്ചയും ഒന്നാം സ്ഥാനത്ത് തുടരുന്നു, ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ യഥാക്രമം 2, 3, 11 സ്ഥാനങ്ങളിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *