പിരമല്‍ ഫിനാന്‍സ് ചെറുപട്ടണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

കൊച്ചി: താങ്ങാനാവുന്ന ഭവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പിരമല്‍ ഫിനാന്‍സ് ചെറുപട്ടണങ്ങളില്‍ കൂടുതല്‍ സാധ്യതകള്‍ തേടുന്നു. അടിസ്ഥാനപരമായ ആവശ്യമെന്നതു മാത്രമല്ല സാമ്പത്തിക വികസനത്തിന്‍റെ അടിസ്ഥാനം കൂടിയായതിനാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപമായാണ് വീടു വാങ്ങുന്നതിനെ ആളുകൾ കാണുന്നത്. ചെറുപട്ടണങ്ങളില്‍ ഈ പ്രവണത കൂടുതലാണ്.

ജനങ്ങള്‍ക്കിടയില്‍ ഔപചാരിക സാമ്പത്തിക സേവനങ്ങളെ കുറിച്ചുള്ള അവബോധത്തിന്‍റെ അഭാവമുണ്ടെന്ന് പിരമല്‍ ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജെയ്റാം ശ്രീധരന്‍ പറഞ്ഞു. ഔപചാരിക സേവനങ്ങള്‍ ലഭ്യമല്ലാത്ത മേഖലകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് എന്‍ബിഎഫ്സികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സേവനങ്ങള്‍ ലഭ്യമാക്കിയിട്ടില്ലാത്ത മേഖലകളില്‍ തങ്ങള്‍ വലിയ അവസരങ്ങളാണു കാണുന്നതെന്നും 2028 സാമ്പത്തിക വര്‍ഷത്തോടെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 120-130 ലക്ഷം കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *