
ക്രിമിനല്‍ നടപടി നേരിടുന്ന മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോടതിയിലെത്തി. കോടതി നടപടികള്‍ക്ക് മുന്നോടിയായി ഡോണള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോണ്‍ താരത്തിനു പണം നല്‍കിയെന്നാണ് കേസ്.
ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

ക്രിമിനല്‍ കേസില്‍ പ്രതിയാകുന്ന ആദ്യ മുന്‍ യുഎസ് പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. 2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ബന്ധം പുറത്തു പറയാതിരിക്കാനായി പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിനു പണം നല്‍കിയെന്നതാണ് കേസ്. 1.30 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006 ല്‍ താനും ട്രംപും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നു.
