
സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി.2600ലധികം പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂര്‍ വെടി നിര്‍ത്തലിന് ധാരണയായെങ്കിലും പലയിടങ്ങളിലും ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.ശനിയാഴ്ചയാണ് സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത്.
അര്‍ധസൈനിക വിഭാഗത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാനുള്ള സൈന്യത്തിന്‍റെ നീക്കമാണ് സംഘര്‍ഷത്തിന് കാരണം.ഖര്‍ത്തൂമിന്‍റെ വടക്ക്, തെക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. വെള്ളവും വൈദ്യുതിയുമില്ലാതെ ജനം ദുരിതത്തിലാണെന്നും സാഹചര്യം വളരെ മോശമാണെന്നും റെഡ് ക്രോസ് അറിയിച്ചു. 2019ല്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ബഷീര്‍ സൈനിക അട്ടിമറിയിലൂടെ പുറത്തായതോടെയാണ് സുഡാനിലെ സമീപകാല സംഘര്‍ഷം ആരംഭിക്കുന്നത്.

