രുചിയൂറും ചെമ്മീന്‍ റോസ്റ്റ്‌

ചെമ്മീന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇത് കൊണ്ട് ബിരിയാണി, റോസ്റ്റ്, അച്ചാര്‍ തുടങ്ങി എന്തും തയ്യാറാക്കാവുന്നതാണ്. ഈ ലോക്ക്ഡൗണില്‍ പാചക പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇനി പറയുന്ന സ്‌പെഷ്യല്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കാവുന്നതാണ്. എന്നാല്‍ അതെങ്ങനെ തയ്യാറാക്കാം എന്നുള്ളതാണ് അല്‍പം ശ്രദ്ധയോടെ നമുക്ക് നോക്കാവുന്നതാണ്. ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കുന്നത് എളുപ്പമാണെങ്കിലും വെറും പത്ത് മിനിറ്റില്‍ നമുക്ക് ചെമ്മീന്‍ റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിലുപരി അത് അല്‍പം വ്യത്യസ്തമായ രുചിയില്‍ ആണെങ്കില്‍ പറയുകയേ വേണ്ട. എന്തൊക്കെയാണ് ഇതിന് വേണ്ടി ഒരുക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
ചെമ്മീന്‍ വൃത്തിയാക്കിയത് – 1 കിലോഗ്രാം
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി അരച്ചത് – 1 ടേബിള്‍സ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ചതച്ച മുളകുപൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
വിനാഗിരി / നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരുപിടി
വെളിച്ചെണ്ണ – 1/4 കപ്പ്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ചെമ്മീനില്‍ മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പുരട്ടി വെച്ച ചെമ്മീന്‍ തിരിച്ചും മറിച്ചും ഇട്ട് ചെറുതായി വറുത്തെടുക്കുക. വറക്കുമ്പോള്‍ കുറച്ചു കറിവേപ്പില കൂടി ഇട്ടു കൊടുക്കുക.
ചെമ്മീന്‍ വഴറ്റാന്‍ ആവശ്യമായ ചേരുവകള്‍
വറ്റല്‍ മുളക് – 3
വെളിച്ചെണ്ണ – ആവശ്യത്തിന്
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1/2 കപ്പ്
ഇഞ്ചി പൊടിയായി അരിഞ്ഞത് – 1/2 കപ്പ്
ചെറിയ ഉള്ളി ചതച്ചത് – കപ്പ്
തേങ്ങാക്കൊത്ത് – ഒരു കപ്പ്
പച്ചമുളക് – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
ചതച്ച മുളകുപൊടി – 1 ടീസ്പൂണ്‍
കുടംപുളി – 3-4
തയാറാക്കുന്ന വിധം
മറ്റൊരു ചട്ടി അടുപ്പില്‍ വച്ച് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് മൂന്നോ നാലോ കുടംപുളി ഇട്ടു നന്നായി തിളപ്പിക്കുക. (ഇത് വറ്റി മുക്കാല്‍ ഗ്ലാസ് ആകണം).
ഇതേ സമയം തന്നെ ചെമ്മീന്‍ വഴറ്റാനുള്ള ചട്ടിയും അടുപ്പില്‍ വയ്ക്കുക.
ചെമ്മീന്‍ വറുത്ത എണ്ണ ഈ ചട്ടിയിലേക്കു അരിച്ചു ഒഴിക്കുക.
എണ്ണ ചൂടാകുമ്പോള്‍ വറ്റല്‍ മുളക് ഇട്ടു കൊടുക്കുക.
അതിനു ശേഷം വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്, ഇഞ്ചി പൊടിയായി അരിഞ്ഞത്, തേങ്ങാക്കൊത്ത് എന്നിവ ഇട്ടു വഴറ്റുക. ചെറിയ ഉള്ളി ചതച്ചതും പച്ചമുളകും കൂടി ഇട്ട് എണ്ണ തെളിയുന്നത് വരെ വഴറ്റുക.

അതിനുശേഷം മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍, കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍, ചതച്ച മുളകുപൊടി – 1 ടീസ്പൂണ്‍ ഇത്രയും കൂടി ഇട്ടു വഴറ്റുക . കുറച്ചു കറിവേപ്പിലയും ചേര്‍ക്കാം. നന്നായി മൂക്കുമ്പോള്‍ തിളച്ചു കൊണ്ടിരിക്കുന്ന കുടംപുളി വെള്ളത്തോടെ ചേര്‍ക്കുക. അവസാനം വറുത്തു വെച്ച ചെമ്മീന്‍ കൂടി ഇട്ടു വരട്ടി എടുക്കുക. കൊതിയൂറും ചെമ്മീന്‍ റോസ്റ്റ് തയാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *