ബംഗലൂരു: കോഴിക്കോട് ബാലുശ്ശേരിയിലെ കൊള്ളപ്പലിശക്കാരന്‍ അമലാപുരി പാലക്കുളം ചാക്കോ ബംഗലൂരുരില്‍ പിടിയിലായി. ബാലുശ്ശേരിയില്‍ ചാക്കോളാസ് എന്ന ബ്ലേഡ് പലിശ സ്ഥാപനം നടത്തിയിരുന്ന ചാക്കോ പരാതികള്‍ ഉയര്‍ന്ന ശേഷം ബംഗലൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഭൂമി ഈടുവാങ്ങി പണം വലിയ പലിശക്ക് നല്‍കുകയായിരുന്നു ചാക്കോയുടെ രീതി. ഇത്തരത്തില്‍ ഒട്ടേറെ വ്യക്തികളില്‍ നിന്നും ഇയാള്‍ ഭൂമി തട്ടിയെടുത്തിരുന്നു. പണമിടപാട് കഴിഞ്ഞാലും ഈട് രേഖകള്‍ തിരിച്ചു നല്‍കാതെ ഇയാള്‍ ഇടപാടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിന്‍ അനേകം പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഭൂമി തട്ടിയെടുത്ത കേസില്‍ നേരത്തെ ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.