
കോഴിക്കോട് : ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ( സി.എഫ് .കെ ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപഭോക്തൃ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് മൊഫ്യൂൽ ബസ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് സി.എഫ്.കെ. സംസ്ഥാന ജനറൽ സെക്രട്ടറി സകരിയ്യ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സന്തോഷ് തുറയൂർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ ലീല കോമത്ത് കര, എം.സി. തോമസ്,ജില്ലാ ഭാരവാഹികളായ ബി.വി.ആഷിർ , കൊടമ്പാട്ടിൽ അസീസ്, ടി.വി.എം. റിയാസ്, ബിജു പാലാഴി, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു.
