മദ്യനയത്തില്‍ മാറ്റമില്ല: വി.എം സുധീരന്‍

sudhതിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റമില്ലെന്നും പുന:പരിശോധനയ്ക്ക് പ്രസക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

മദ്യനയത്തില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുധീരന്റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.

ഒറ്റരാത്രി കൊണ്ട് രൂപപ്പെട്ട ഒന്നല്ല മദ്യനയം. കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലം തൊട്ട് വിഷയം ചര്‍ച്ചയിലുള്ളതാണ്. യു.ഡി.എഫിനകത്തു തന്നെ വിശദമായ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് തീരുമാനമെടുത്തത്.

ഈ തീരുമാനം പിന്നീട് മന്ത്രിസഭ ഒന്നടങ്കം സ്വാഗതം ചെയ്തതുമാണ്. അതിനു ശേഷം മറ്റു വിശദ ചര്‍ച്ചകളൊന്നും വന്നിട്ടില്ല. പുന;പരിശോധന വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടില്ല.- സുധീരന്‍ പറഞ്ഞു.

അതേസമയം മദ്യനയം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും ടൂറിസവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ പരിശോധനയാവാമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *