ലോകകപ്പ് സാധ്യതാ ടീം: സഞ്ജു ഇന്‍, സെവാഗ്, യുവരാജ്, ഗംഭീര്‍- ഔട്ട്

sanju samsonന്യൂദല്‍ഹി: ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടക്കുന്ന 2015 ക്രിക്കറ്റ് ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളിയായ സഞ്ജു സാംസണ്‍ ടീമിലുള്‍പ്പെട്ടിട്ടുണ്ട്.


അതേസമയം 2011 ലോകകപ്പ് വിജയ ടീമിലുണ്ടായിരുന്ന വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, ഹര്‍ബജന്‍ സിംഗ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


ഇപ്പോള്‍ ഫോമിലില്ലാത്തവരും പരിചയസമ്പന്നരുമായ താരങ്ങളെ ടീമിലുള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തേ ലഭിച്ചിരുന്ന സൂചന.

അതനുസരിച്ച് സെവാഗ്, യുവരാജ്, ഗൗതം, ഹര്‍ബജന്‍ എന്നിവര്‍ ടീമില്‍ കടന്നു കൂടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ താരങ്ങള്‍ ഔട്ടാവുകയായിരുന്നു.


Sharing is Caring