ലണ്ടന്‍: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിതയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തെരഞ്ഞെടുക്കപ്പെട്ടു.
ലണ്ടനിലെ വീക്കിലി ന്യൂസ്‌പേപ്പറിന്റെ ‘ഈസ്‌റ്റേണ്‍ ഐ’ ആണ് ബോളിവുഡിന്റ് പ്രിയ താരത്തെ ഏഷ്യയുടെ തന്നെ മാദക സുന്ദരിയായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ തവണ ബോളിവുഡിന്റെ തന്നെ മറ്റൊരു താരസുന്ദരി കത്രീന കെയ്ഫ് ആയിരുന്നു ഈ പട്ടം നേടിയത്. അന്ന് പ്രിയങ്കയെ പിന്തള്ളിക്കൊണ്ടായിരുന്നു കത്രീന മുന്നേറിയത്.
ഇത്തവണ കത്രീനയെ നാലാം സ്ഥാനത്താക്കിക്കൊണ്ട് സുന്ദരിപ്പട്ടം നേടിയപ്പോള്‍ അത് പ്രിയങ്കക്ക് മധുര പ്രതികാരം കൂടിയായി. ആകെ അമ്പതു പേരാണ് പട്ടികയിലുള്ളത്.
നടിമാരായ ദ്രഷ്ടി ധാമി, സനയ ഇറാനി എന്നിവര്‍ പ്രിയങ്കക്കു തൊട്ടു പിന്നിലെത്തി.
പുരസ്‌കാരത്തില്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും ലോകമൊട്ടാകെയുള്ള ജനങ്ങള്‍ പങ്കെടുത്ത് തെരഞ്ഞെടുത്തതിനാല്‍ പുരസ്‌കാരം ഏറെ പ്രിയപ്പെട്ടതാവുന്നു എന്നും പ്രിയങ്ക പ്രതികരിച്ചു.
സൗന്ദര്യത്തിനു പുറമേ പ്രിയങ്കയുടെ സ്വഭാവത്തിനും ജഡ്ജിങ് പാനല്‍ പ്രശംസ നല്‍കിയിരുന്നു.













