പനാജി: ലൈംഗികാരോപണ കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ മാനേജിങ് എഡിറ്റര്‍ തരുണ്‍ തേജിപാലിനെതിരായ കേസില്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാര്‍ച്ച് നാലിനേക്ക് മാറ്റിവച്ചു. കേസില്‍ കഴിഞ്ഞ ദിവസം തേജ്പാലിനെതിരെ ലൈംഗികപീഡന കേസ് ചുമത്തിയിരുന്നു.
സഹപ്രവര്‍ത്തകയായ യുവമാധ്യമപ്രവര്‍ത്തകയോട് ഗോവയില്‍ വച്ച് നടന്ന ഒരു ചടങ്ങില്‍ ലിഫ്റ്റില്‍ അപമര്യാദയായി പെരുമാറിയെന്നതചാണ് കേസ്. ലിഫ്റ്റില്‍ വച്ച് തന്നെ രണ്ട് തവണ തേജ്പാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഇതേ തുടര്‍ന്നാണ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഗോവ പോലീസ് നല്‍കിയ 2684 പേജുള്ള കുറ്റപത്രത്തില്‍ തേജ്പാലിനെതിരെ ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരെ അപമര്യാദയോടെയുള്ള പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഏഴുവര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. നവംബര്‍ ഏഴിനും തുടര്‍ന്ന് എട്ടിനും തേജ്പാല്‍ വനിതാ പത്രപ്രവര്‍ത്തകയെ അപമാനിച്ചതായാണ് പരാതി. 50കാരനായ തേജ്പാല്‍ നവംബര്‍ 30നാണ് അറസ്റ്റിലായത്. വാസ്‌കോവിലെ സഡാ സബ് ജയിലിലാണ് ഇപ്പോള്‍.