വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ടെസ്റ്റിന്റെ അഞ്ചാം ദിവസമായ ഇന്നു 435 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 165/3 എന്ന എന്ന നിലയില്‍ നില്‍ക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലി സെഞ്ച്വറി നേടി. കോലിയുടെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ആദ്യ ടെസ്റ്റ് വിജയിച്ച ന്യൂസിലന്റ് 10നു പരമ്പര സ്വന്തമാക്കി. നേരത്തേ ഏകദിന പരമ്പരയും ന്യൂസിലന്റ് നേടിയിരുന്നു.
മക്കല്ലത്തിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗിസില്‍ 680 റണ്‍സ് നേടിയിരുന്നു. മക്കല്ലത്തിനു പുറമേ, വാട്ട്‌ലിങും നീഷാമും സെഞ്ചുറി നേടി. തോല്‍വിയുടെ വക്കില്‍നിന്നായിരുന്നു ന്യൂസിലാന്‍ഡിന്റെ കരയേറ്റം. തോല്‍വി ഒഴിവാക്കാന്‍ 152 റണ്‍സ് വേണമെന്ന നിലയില്‍വച്ച് മക്കല്ലവും വാട്‌ലിങും ചേര്‍ന്നു രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.
ആറു സെഷന്‍ ബാറ്റ് ചെയ്ത മക്കല്ലം 302 റണ്‍സാണ് അടിച്ചൂകൂട്ടിയത്. ഇതില്‍ നാലു സിക്‌സും 32 ഫോറും. മക്കല്ലവും വോട്‌ലിങും ചേര്‍ന്നു ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 352 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് ലോക റെക്കോഡുമാക്കി.