ആശാശരത്തിന്റെ പേരിൽ അശ്ലീല വീഡിയോപ്രചാരണം; രണ്ടു യുവാക്കളെ പോലീസ് കണ്ടെത്തി


കൊച്ചി: നടി ആശാ ശരത്തിന്റെ പേരിൽ അശ്ലീല വീഡിയോപ്രചാരണം നടത്തിയ കേസിൽ പ്രതികളായമലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കണ്ടെത്തി.തന്റെ പേരിൽ വ്യാജ വീഡിയ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ മാസമാണ് ആശാ ശരത് പരാതി നൽകിയത്.  സോഷ്യൽമീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത് തങ്ങളാണെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.  കൂടുതൽ ചോദ്യം ചെയ്യലിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന്യുവാക്കൾ സമ്മതിച്ചതായും പോലീസ് അറിയിച്ചു.


 


 

 

miipVyijgabsi