സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി തോട്ടങ്ങളില്‍ വിളവെടുപ്പ്

ഇത്തവണത്തെ ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി വിളമ്പാന്‍ സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി തോട്ടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന രണ്ടായിരത്തോളം ഓണചന്തകളിലൂടെയാകും ജൈവ പച്ചക്കറികള്‍ വിപണനം നടത്തുക.വെണ്ട, പാവല്‍, പടവലം, മുളക്, പയര്‍ തുടങ്ങി 250 ഏക്കറോളം സ്ഥലത്താണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പച്ചക്കറികൃഷിയുള്ളത്. നാടെങ്ങും ജൈവ പച്ചക്കറികളുടെ വിപണനം ആരംഭിച്ചു കഴിഞ്ഞു. ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവര്‍ത്തകര്‍. രണ്ടായിരത്തോളം സ്റ്റാളുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്താകെ ഒരുങ്ങുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *