
സഫാപോറ സൈനിക ക്യാമ്പിലെ രാഷ്ട്രീയ റൈഫിള്‍സ് 13ല്‍ നിയോഗിക്കപ്പെട്ട സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ത്തത്. രാത്രി കാവലിന് നിയോഗിക്കപ്പെട്ട ജവാന്‍ പുലര്‍ച്ചെ രണ്ടു മണിയോടെ ബാരക്കുകളിലൊന്നില്‍ കയറി തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു.
സൈനികര്‍ നല്ല ഉറക്കത്തില്‍ ആയിരുന്നതിനാല്‍ പ്രത്യാക്രമണം നടത്താനോ അക്രമിയെ കീഴ്‌പ്പെടുത്താനോ കഴിഞ്ഞില്ല. വെടിയേറ്റവര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ ഒരു ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടിട്ടുണ്ട്
