കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവും എം എല്‍ എയുമായ അബ്ദുര്‍ റസാക് മൊല്ലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടിയെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.
പശ്ചിമബംഗാളിലെ നേതൃത്വം മാറണമെന്നും പാര്‍ട്ടിയില്‍ അഴിച്ചുപണി വേണമെന്നും മൊല്ല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒപ്പം പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളെയും ഒരഭിമുഖത്തില്‍ റസാക്ക് മൊല്ല രൂക്ഷമായി വിമര്‍ശിച്ചു.
ജനങ്ങളുമായി ബന്ധമില്ലാത്ത അധികാര ദല്ലാളന്‍മാരായി പി ബി അംഗങ്ങള്‍ മാറി എന്നും രാത്രി പലര്‍ക്കും വിലകൂടിയ മദ്യം വേണമെന്നും മൊല്ല പറഞ്ഞിരുന്നു. മുമ്പ് പലപ്പോഴും മൊല്ല പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിയപ്പോഴും ജനപിന്തുണ കണക്കിലെടുത്താണ് പാര്‍ട്ടി നടപടി വേണ്ടെന്നു വച്ചത്.