ഫാത്തുല: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കു ജയത്തോടെ തുടക്കം. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ വിരാട് കോലി നേടിയ അവിസ്മരണീയ സെഞ്ചുറിയുടെ ചിറകിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം നേടിയത്. ഏകദിനത്തില്‍ കോലിയുടെ 19ാം സെഞ്ച്വറിയാണിത്.
122 പന്തില്‍നിന്നു 136 റണ്‍സ് നേടിയായിരുന്നു കോലിയുടെ സെഞ്ചുറി. രണ്ടു സിക്‌സും 16 ഫോറും. അജിന്‍ക്യ രഹാനെ 83 പന്തില്‍നിന്ന് 73 റണ്‍സ് നേടി. കോഹ്ലിയും രഹാനെയും ചേര്‍ന്നുള്ള കൂട്ടുകെട്ട് 213 റണ്‍സ് അടിച്ചുകൂട്ടി.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും(21), ശിഖാര്‍ ധവാനും(28) ഇന്ത്യയ്ക്കു ഭേദപ്പെട്ട തുടക്കം നല്‍കിയിരുന്നു. അമ്പാട്ടി റായ്ഡുവും ദിനേശ് കാര്‍ത്തികും പുറത്താകാതെ നിന്നു. 49 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം കണ്ടു.