ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‌ എബോളയല്ലെന്ന് സ്ഥിരീകരിച്ചു


ചെന്നൈ: എബോള രോഗബാധയെന്ന സംശയത്തെത്തുടര്‍ന്നു ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച  യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇയാളില്‍ എബോള ബാധയുടെ ലക്ഷണങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്തില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഗിനിയയില്‍ നിന്നെത്തിയ തേനി സ്വദേശിയെ ഇന്നലെ രാത്രിയാണു എബോള രോഗബാധയെന്ന സംശയത്തെത്തുടര്‍ന്നു ചെന്നൈ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


 




Sharing is Caring