സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച പരാതിയിൽ അന്വേഷണത്തിന് നിർദേശം

സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച പരാതിയിൽ അന്വേഷണത്തിന് നിർദേശം. കോഴിക്കോട് റൂറൽ എസ്പിയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. നാദാപുരം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകി.മേപ്പയൂർ സ്വദേശി അതുലിന്റെ പരാതിയിലാണ് നടപടി.

കോഴിക്കോട് മേപ്പയൂർ പൊലീസിനെതിരെയാണ് സൈനികനായി അതുലിന്റെ പരാതി. വാഹനപരിശോധനയ്ക്ക് സഹകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിക്കുകയായിരുന്നു. സൈനികനാണെന്ന് പറഞ്ഞിട്ടും മർദിച്ചെന്ന് അതുൽ പറഞ്ഞു. കൈവിലങ്ങണിയിച്ചിട്ട് മൂന്നു പൊലീസുകാർ ചേർന്ന് മർദിക്കുകയായിരുന്നെന്ന് അതുൽ പറഞ്ഞു.അവധിക്ക് നാട്ടിലെത്തിയതാണ് അതുൽ.

പുറത്ത് നാട്ടുകാർ കൂടിനിൽക്കുന്നത് കണ്ടാണ് മർദനം നിർത്താൻ പൊലീസ് തയാറായത്. അതുലിനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതുൽ സ്റ്റേഷനിലേക്ക് എത്തുകയും പറാവ് നിന്ന പൊലീസുകാരനോട് മോശമായി പെരുമാറുകയും ചെയ്തെന്നും തുടർന്ന് ചെറിയ രീതിയിലുള്ള ഉന്തും തള്ളും നടന്നെന്ന് പൊലീസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *