അക്ഷരം പുരസ്കാരങ്ങൾ ജേതാക്കൾക്ക് സമർപ്പിച്ചു

കോഴിക്കോട്:അഖില കേരള കലാ സാഹിത്യസാംസ്കാരികരം​ഗം അക്ഷരത്തിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാ​ഗമായി വിവിധമേഖലകളിൽ പ്രതിഭകളായവർക്ക് പുരസ്കാരസമർപ്പണം കോഴിക്കോട് അളകാപുരിയിൽ വെച്ചു നടന്നു.മേയർ ഡോക്ടർ ബീനാ ഫിലിപ്പ് ഉ​ദ്ഘാടനം ചെയ്തു.മുൻ കേന്ദ്രമന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പുരസ്കാരജേതാക്കൾക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു.

ബഹുമുഖപ്രതിഭാ പുരസ്കാരത്തിന് അർഹനായ പ്രശസ്ത പരിസ്ഥിതി സംരക്ഷകനും കവിയും ​ഗാനരചയിതാവുമായ ശ്രീമൻ നാരായണന് മേയർ ബീനാ ഫിലിപ്പ് ഉപഹാരം നല്കി.മുല്ലപ്പള്ളി രാമചന്ദ്രൻ പ്രശസ്തിപത്രം സമർപ്പിച്ചു.പ്രശസ്ത
തിരക്കഥാകൃത്തും സാഹിത്യകാരൻ ശത്രുഘ്നൻ പൊന്നാടയണിയിച്ചു.ചലച്ചിത്ര സംവിധായകൻ വി.എം.വിനു,ഏറ്റവും മികച്ച ചലച്ചിത്ര ​ഗ്രന്ഥം പാട്ടിന്റെ കടലാഴം രചിച്ച കെ.പി.സുധീര,പ്രമുഖ മനുഷ്യാവകാശപ്രവർത്തകൻ ഡോ.ഷാഹുൽ ഹമീദ്,ദളിത് ഫെഡറേഷൻ സംസ്ഥാനപ്രസിഡന്റ് ടി.പി.ഭാസ്കരൻ,നിരവധി ഷോർട്ഫിലിം മത്സരങ്ങളിൽ 80ലേറെ പുരസ്കാരങ്ങൾ നേടിയ യക്ഷി എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനുമ തിരക്കഥാകൃത്തും നിർമാതാവുമായ ബ്രിജേഷ് പ്രതാപൻ,എന്നിവർ പ്രതിഭാപുരസ്കാരം ഏറ്റുവാങ്ങി.

ഡോ.ശശികല പണിക്കർ,ബഷീർ സിൽസില,ഉഷ.സി.നമ്പ്യാർ,പ്രസാദ് കൈതയ്ക്കൽ,വി.കെ.വസന്തൻ വൈജയന്തിപുരം,പ്രദീപ് രാമനാട്ടുകര എന്നിവർ സാഹിത്യപുരസ്കാരങ്ങൾക്ക് അർഹരായി.മികച്ച ഡോക്യുമെന്റി സംവിധായിക പ്രിയാ ഷൈൻ,ഷോർട് ഫിലിം സംവിധായിക ബിന്ദു നായർ എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.മേയർ ബീനാ ഫിലിപ്പ്,മുല്ലപ്പള്ളി രാമചന്ദ്രൻ,ശത്രുഘ്നൻ എന്നിവർ ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. മിസിസ് കേരള സെക്കന്റ് റണ്ണർ അപ്പ് ഡോ.ഷാലി രഞ്ജിത്തിനെ ചടങ്ങിൽ അനുമോദിച്ചു.

ജൂറി ചെയർമാൻ റഹിം പൂവാട്ടുപറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ മുരളി ബേപ്പൂർ സ്വാ​ഗതം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *