പാറശ്ശാല കാരാളിയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ യഹോവ പോള്‍, അശ്വിനി ദമ്പതികളുടെ മകള്‍ ഋഷികയാണ് മരിച്ചത്.
ഋഷികയുടെ മാതാപിതാക്കളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിപ്പറിന്റെ അമിത വേഗതയാണ് അപകട കാരണം.
പാറശ്ശാലയിലെ കാരാളിയില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ ബൈക്കിനെ ഇടിച്ച ശേഷം ടിപ്പര്‍ മറിയുകയായിരുനെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.