മാമ്പഴം, ഇളനീര്‍, പഴം എന്നിവ ചേര്‍ത്ത് കിടിലനൊരു ഷേക്ക്

കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ ഷേക്ക്.

ചേരുവകള്‍

മാമ്പഴം 1 എണ്ണം
ഇളനീരിന്റെ കാമ്പ് – 1 കപ്പ്
പഴം 1 എണ്ണം (ഞാലിപൂവന്‍)
തണുത്ത പാല്‍ 2 ഗ്ലാസ്‌
പഞ്ചസാര 4 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മാമ്പഴം തോല് കളഞ്ഞു അരിഞ്ഞു എടുക്കുക, അത് മിക്സിയുടെ ജാറിലേക്ക് ചേര്‍ത്ത്, ഒപ്പം പഴവും, ഇളനീരിന്റെ കാമ്പും , പാലും, പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച്‌ എടുക്കുക. നല്ല രുചികരവും, ഹെല്‍ത്തിയും ആണ്‌ ഈ ഷേക്ക്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *