ജയശങ്കറിന്റെ കുവൈറ്റ്‌ സന്ദർശനം ഇന്ന് മുതൽ

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​റിന്റെ മൂന്നു ദിവസത്തെ കുവൈറ്റ് സന്ദര്‍ശനം ഇന്നാരംഭിക്കും. അ​​മീ​​ര്‍ ഷെ​​യ്ഖ് ന​​വാ​​ഫ് അ​​ല്‍-​​അ​​ഹ​​മ്മ​​ദ് അ​​ല്‍-​​സ​​ബാ​​യ്ക്കു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ വ്യ​​ക്തി​​ഗ​​ത ക​​ത്തു​​മാ​​യാ​​ണ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എത്തുന്നത്. ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​ങ്ങ​​ള്‍ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ച​​ര്‍​​ച്ച​​ക​​ള്‍ സ​​ന്ദ​​ര്‍​​ശ​​ന​​ത്തി​​ന്റെ ഭാഗമാണ്.

വി​​ദേ​​ശ മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ല്‍ ജ​​യ​​ശ​​ങ്ക​​റി​​ന്റെ ആ​​ദ്യ കു​​വൈ​​റ്റ് സ​​ന്ദ​​ര്‍​​ശ​​ന​​മാ​​ണി​​ത്.കു​​വൈ​​റ്റി​​ലെ ഇ​​ന്ത്യ​​ന്‍ സ​​മൂ​​ഹ​​ത്തെ ജ​​യ​​ശ​​ങ്ക​​ര്‍ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും. ഊ​​ര്‍​​ജം, വ്യാ​​പാ​​രം, മു​​ത​​ല്‍​​മു​​ട​​ക്ക്, മ​​നു​​ഷ്യ വി​​ഭ​​വ​​ശേ​​ഷി, തൊ​​ഴി​​ല്‍, വി​​വ​​ര സാ​​ങ്കേ​​തി​​ക വി​​ദ്യ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ല്‍ സ​​ഹ​​ക​​രണം ശ​​ക്തി​​പ്പെ​​ടു​​ത്താ​​നു​​ള്ള ച​​ട്ട​​ക്കൂ​​ടു ത​​യാ​​റാ​​ക്കാ​​ന്‍ സം​​യു​​ക്ത മ​​ന്ത്രി​​ത​​ല ക​​മ്മി​​ഷ​​നെ നി​​യോ​​ഗി​​ക്കാ​​ന്‍ മൂ​​ന്നു മാ​​സം മു​​ന്‍​​പ് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. കു​​വൈ​​റ്റ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഷെ​​യ്ഖ് അ​​ഹ​​മ്മ​​ദ് നാ​​സ​​ര്‍ അ​​ല്‍- മു​​ഹ​​മ്മ​​ദ് അ​​ല്‍-​​സ​​ബാ​​ മാ​​ര്‍​​ച്ചി​​ല്‍ ഇ​​ന്ത്യ സ​​ന്ദ​​ര്‍​​ശി​​ച്ച​​പ്പോ​​ഴാണി​​ത്.

ഇ​​ന്ത്യ​​യും കു​​വൈ​​റ്റും ത​​മ്മി​​ല്‍ ന​​യ​​ത​​ന്ത്ര ബ​​ന്ധ​​ങ്ങ​​ള്‍ സ്ഥാ​​പി​​ച്ച​​തി​​ന്റെ അ​​റു​​പ​​താം വ​​ര്‍​​ഷ​​മാ​​ണ് 2021-22. പ​​ത്തു​​ല​​ക്ഷ​​ത്തോ​​ളം ഇ​​ന്ത്യ​​ക്കാ​​ര്‍ കു​​വൈ​​റ്റി​​ലു​​ണ്ട്. അ​​വ​​രു​​ടെ വ​​ലി​​യ വ്യാ​​പാ​​ര പ​​ങ്കാ​​ളി​​യും ഇ​​ന്ത്യ​​യാ​​ണ്. ഇ​​ന്ത്യ​​യ്ക്ക് എ​​ണ്ണ ന​​ല്‍​​കു​​ന്ന പ്ര​​മു​​ഖ ഗ​​ള്‍​​ഫ് രാ​​ജ്യം. കൊ​​വി​​ഡ് ര​​ണ്ടാം ത​​രം​​ഗ​​ത്തെ നേ​​രി​​ടു​​ന്ന​​തി​​ല്‍ ഇ​​ന്ത്യ​​യ്ക്കു സ​​ഹാ​​യം ന​​ല്‍​​കാ​​ന്‍ കു​​വൈ​​റ്റ് മു​​ന്‍​​പ​​ന്തി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *