42,000 അടി ഉയരത്തിലൊരു ജനനം

കഴിഞ്ഞ ദിവസം ടര്‍ക്കിഷ് വിമാനം പുറപ്പെടുമ്പോള്‍ ഉള്ളതിനേക്കാള്‍ ഒരു യാത്രക്കാരന്‍ അധികമായിരുന്നു വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍. ഗ്യൂണയിലെ കൊണാക്രിയില്‍ നിന്നും ഇസ്താംബൂളിലേക്ക് പുറപ്പെട്ട ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് യാത്രക്കാര്‍ക്ക് അപ്രതീക്ഷിതമായി മറ്റൊരു കുഞ്ഞു യാത്രക്കാരനെ കിട്ടിയത്.

നാഫി ദിയബിയെന്ന യുവതിയാണ് വിമാനത്തില്‍ വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിമാനം പറന്നുയര്‍ന്ന് അല്‍പം കഴിഞ്ഞായിരുന്നു പ്രസവം. പ്രസവത്തിനായി വിമാനത്തിലെ ജീവനക്കാരും മറ്റു യാത്രക്കാരും സൗകര്യമൊരുക്കുകയായിരുന്നു.

ഇത്തരം സാഹസത്തിനു മുതിര്‍ന്ന എയര്‍ലൈന്‍സിലെ ജീവനക്കാരെ എയര്‍ലൈന്‍സ് കമ്പനി പ്രശംസിച്ചു. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യവതിയാണെന്നും ഇവരെ പിന്നീട് ബുര്‍കിന ഫാസോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ ജന്മസ്ഥലം എവിടെ നല്‍കും എന്ന തരത്തിലും യുവതിയെ അഭിനന്ദിച്ചും നിരവധി ട്വീറ്റുകളാണ് സഹയാത്രക്കാര്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *