ഉത്തരകൊറിയക്ക് താക്കീതായി യു. എസ് യുദ്ധക്കപ്പല്‍ കൊറിയന്‍ ദ്വീപിലേക്ക്


ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ യു.എസ് യുദ്ധക്കപ്പല്‍ കൊറിയന്‍ ദ്വീപിലേക്ക്. കപ്പല്‍ പടിഞ്ഞാറന്‍ പസഫിക് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കമാന്‍ഡര്‍ പറഞ്ഞു.


മിസൈല്‍ പരീക്ഷണം നടത്തല്‍ തുടരുന്ന ഉത്തരകൊറിയയെ നിലക്കു നിര്‍ത്താന്‍ ഒറ്റക്കിറങ്ങുമെന്ന് യു.എസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം തടയാന്‍ മാത്രം കെല്‍പുണ്ണ സന്നാഹമാണ് യു.എസ് ഒരുക്കിയിരിക്കുന്നത്.


ബുധനാഴ്ചയാണ് നോര്‍ത്ത് അവസാനമായി മിസൈല്‍ പരീക്ഷണം നടത്തിയത്. ജപ്പാന്‍ കടലിലായിരുന്നു പരീക്ഷണം.



Sharing is Caring