വിഷുവിന് താരയുദ്ധം,മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾക്ക് പിന്നാലെ മത്സരത്തിന് നിവിൻ പോളി ചിത്രവും


വിഷുവിന് തിയ്യേറ്ററുകളിൽ അമിട്ട് തന്നെ പൊട്ടും.മമ്മൂട്ടി,മോഹൻലാൽ,നിവിൻ പോളി എന്നിവരുടെ ചിത്രങ്ങളാണ് വിഷു റിലീസ്.മോഹൻലാൽ നായകനായ 1971 ബിയോണ്ട് ബോർഡേ‍ഴ്സ് വിഷുവിന്‍റെ വരവറിയിച്ച് തിയ്യേറ്ററുകളിൽ എത്തിക്ക‍ഴിഞ്ഞു.മമ്മൂട്ടി-രഞ്ജിത്ത് ചിത്രം പുത്തൻ പണം,നിവിൻ പോളിയുടെ സഖാവ് എന്നിവ വിഷുവിന് തിയ്യേറ്ററുകളിലെത്തും.


പരീക്ഷക്കാലം ക‍ഴിഞ്ഞതോടെ തിയ്യേറ്ററുകളിൽ തിരക്കേറി.ലിജോ ജോസിന്‍റെ അങ്കമാലി ഡയറീസിനു പിന്നാലെ മഹേഷ് നാരായണന്‍റെ ടേക്ക് ഓഫും തിയ്യേറ്ററുകൾ നിറഞ്ഞോടുകയാണ്.തിയ്യേറ്ററുകൾ നിലവാരം മെച്ചപ്പെടുത്തിയതോടെ ചൂടുകാലത്ത് എസി തണുപ്പിൽ തിയ്യേറ്ററുകളിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.


1971 ബിയോണ്ട് ബോർഡേ‍ഴ്സ് പട്ടാള ചിത്രമാണെങ്കിൽ പുത്തൻ പണം എന്ന സിനിമയുടെ ഇതിവൃത്തം കളളക്കടത്താണ്.യുവരാഷ്ട്രീയക്കാരനായാണ് നിവിൻ പോളി സഖാവിലെത്തുന്നത്.



Sharing is Caring