
24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഹൂസ്റ്റണ്‍ ഏരിയയിലെ ഹൈസ്കൂള്‍ ഫുട്ബോള്‍ മുന്‍ കോച്ച് ഡേവിഡ് മാര്‍ക്ക് ടെമ്ബിളിനെ രണ്ടാം തവണയും ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു.
ഏപ്രില്‍ 10 ന് ആരംഭിച്ച പുതിയ വിചാരണയ്ക്കിടെയാണ് ജൂറി പ്രതിയെ ശിക്ഷച്ചത്. അലിഫ് ഹേസ്റ്റിംഗ്സ് ഹൈസ്കൂളില്‍ ഫുട്ബോള്‍ പരിശീലകനായിരുന്നു ഡേവിഡ്. 1999 ജനുവരി 11 നാണ് ഡേവിഡിന്റെ ഭാര്യ ബെലിന്‍ഡ ടെമ്ബിള്‍ (30) വീട്ടില്‍ വെടിയേറ്റ് മരിച്ചത്.

ആദ്യം ഇത് മോഷണത്തിനിടെ സംഭവിച്ചതാണെന്നു കരുതി. ഡേവിഡ് ടെമ്ബിള്‍ പിന്നീട് തനിക്കു ബന്ധമുണ്ടായിരുന്ന സ്ത്രീയെ വിവാഹം കഴിച്ചു. കൊലപാതകം നടന്ന് അഞ്ച് വര്‍ഷം വരെ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നില്ല.
ഡേവിഡ് ടെമ്ബിള്‍ തന്റെ ഹൂസ്റ്റണിലെ വീട്ടില്‍ മോഷണം നടത്തിയെന്നും എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയും ഹൈസ്കൂള്‍ അധ്യാപികയുമായ ബെലിന്‍ഡയെ വെടിവച്ച് കൊലപെടുത്തിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ പിന്നീട് ആരോപിച്ചു.
