11 പാകിസ്താനി തടവുകാരെ ഇന്ത്യ ഇന്ന് വിട്ടയക്കും

ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന 11 പാകിസ്താനി തടവുകാരെ ഇന്ന് വിട്ടയക്കും. ശിക്ഷാകാലവധി പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. രാജ്യം ‘സൗമനസ്യം പ്രകടിപ്പിക്കുന്നു’ എന്നാണ് അധികൃതര്‍ ഇതേകുറിച്ച് പ്രതികരിച്ചത്.
തടവുകാരെ മോചിപ്പിക്കണമെന്ന് പാകിസ്താനും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഷാന്‍ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിക്കിടെ അസ്താനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഹൃസ്വകൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഈ തീരുമാനവും.
ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാധവിനെതിരെ ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതോടെ പാകിസ്താനുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. അതിനു ശേഷം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആ സൗമനസ്യമാണിത്.
കഴിഞ്ഞയാഴ്ച അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച് പഞ്ചാബില്‍ എത്തിയ രണ്ട് പാകിസ്താന്‍ കുട്ടികളെ ഇന്ത്യ വിട്ടുനല്‍കിയിരുന്നു. ഇവര്‍ക്കൊപ്പം വന്ന മുതിര്‍ന്നയാള്‍ കസ്റ്റഡിയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *