കാര്‍ഷികവായ്പ എഴുതിത്തള്ളുന്നവര്‍ അതിനുള്ള ഫണ്ടും സ്വന്തം നിലയ്ക്ക് കണ്ടെത്തിക്കോളണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനങ്ങളോടായി ധനമന്ത്രിയുടെ പ്രതികരണം
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിക്കുന്ന സംസ്ഥാനങ്ങള്‍ അതിനുള്ള തുകയും സ്വന്തമായി കണ്ടെത്തേണ്ടി വരും, ഇതിനായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നല്‍കാനാകില്ല. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ല. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിന് കേന്ദ്ര സഹായം നല്‍കുമോ എന്ന ചോദ്യത്തിനായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യമന്ത്രിസഭാ യോഗം 36,000 കോടിരൂപയുടെ കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
മഹാരാഷ്ട്രയ്ക്ക് ഒപ്പം മധ്യപ്രദേശിലും തമിഴ്‌നാട്ടിലും കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. മധ്യപ്രദേശില്‍ ആറു പേരാണ് സമരത്തിനിടെ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. കടങ്ങള്‍ എഴുതിത്തള്ളാന്‍ സാധിക്കില്ല എന്ന് കൃഷിമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ സമാധാനം പുനസ്ഥാപിക്കാന്‍ സത്യാഗ്രഹവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി രംഗത്തിറങ്ങുകയും ചെയ്തത്.














