ഗോമൂത്രം കുടിക്കുന്ന യോഗി ആദിത്യനാഥ്…ചിത്രത്തിന് പിന്നിലെ സത്യം


ഗോമാതാവാണ് ഇന്നത്തെ ഇന്ത്യയില്‍ സംഘപരിവാറുകാര്‍ക്ക് മനുഷ്യനേക്കാള്‍ വലുത്. പശുവും പാലും മാത്രമല്ല മൂത്രവും ചാണകവുമെല്ലാം അവര്‍ക്ക് പുണ്യവസ്തുക്കളാണ്. സംഘപരിവാരുകാരെ ചാണകസംഘികളെന്നും മറ്റും ഇതിന്റെ പേരില്‍ കളിയാക്കാറുമുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോമൂത്രം കുടിക്കുന്നു എന്ന തരത്തില്‍ ചിത്രം പ്രചരിച്ചിരുന്നു.
ബിജെപി വിരുദ്ധര്‍ വന്‍തോതില്‍ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു. ഗോമൂത്രത്തിന്റേയും ചാണകത്തിന്റേയും ഗുണങ്ങള്‍ വിവരിച്ച് സംഘികള്‍ ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന യോഗിയുടെ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം എന്താണ്. യോഗി ശരിക്കും പശുവിന്റെ ചുവട്ടില്‍ ചെന്ന് മൂത്രം കുടിച്ചോ ? ഉത്തരം ഇതാണ്.
അതിനുള്ള ഉത്തരം ഈ ചിത്രം പറയും. സാധാരണ ഫോട്ടോഷോപ്പ് ചെയ്ത് എതിരാളികള്‍ക്ക് പണികൊടുത്ത് ശീലമുള്ള സംഘികള്‍ക്ക് അതേ പണിയാണ് തിരിച്ച് കിട്ടിയിരിക്കുന്നത്. നല്ല വൃത്തിയായി ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത വ്യാജചിത്രമാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത്. യുപിയിലെ ഒരു ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്നും വെള്ളം കുടിക്കുന്ന യോഗിയെ ആണ് ഏതോ വിരുതന്‍ പശുവിന്റെ മൂത്രം കുടിക്കുന്നതായി മാറ്റിയത്. എന്തായാലും പ്രമുഖരടക്കമുള്ളവരാണ് ഈ ഗോമൂത്ര ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.




Sharing is Caring