മഞ്ചേശ്വരം കൊഴുക്കുന്നു: ഉപതിരഞ്ഞെടുപ്പിനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ വിവാദം കൊഴുക്കുന്നു. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
മഞ്ചേശ്വരത്ത് മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കും. അവിടെ 3000 കള്ളവോട്ട് നടന്നിട്ടുണ്ട്. കേസ് നീണ്ടു പേകാതിരിക്കാന്‍ 299 വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങളെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളു. ലീഗിനു അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും അദേഹം പറഞ്ഞു.
മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ലീഗ് ശ്രമിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദേഹം. മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് രാജിവെച്ചാല്‍ അത് തങ്ങളുടെ രാഷ്ട്രീയ നീക്കം തന്നെയാണെന്നും അദേഹം പറഞ്ഞൂ. മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, വിദേശത്തുണ്ടായിരുന്നവരുടെ പാസ്‌പോര്‍ട്ട് വിവരങ.ങള്‍ എന്നിവ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. നിയമസഭയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ടെന്നും അദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *