ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ജിനു മോന്‍ അറസ്റ്റില്‍

ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ജിനു മോന്‍ അറസ്റ്റില്‍. പ്രകോപന പരമായ പ്രസംഗം നടത്തിയതിനാണ് ജിനു മോനെ പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. വയലാറിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം.

ബുധനാഴ്ച രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയില്‍ എസ്ഡിപിഐ – ആര്‍എസ്‌എസ് സംഘര്‍ഷത്തിനിടെ ശാഖ ഗഡ നായക് നന്ദു ആര്‍ കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്ന് പൊലീസ് കണ്ടെത്തിയ എട്ട് പേരെ ചേര്‍ത്തല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിര്‍, ഏഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍, ഷാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റില്‍ ഉള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *