ഹനീഫ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ

23-1424686951-kodiyeri-balakrishnan ചാവക്കാട്: ചാവക്കാട് ഹനീഫ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മൗനം പാലിക്കുകയാണ്. പോലീസും പ്രോസിക്യൂഷനും പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. കേസിൽ ഡിജിപിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.   ചെറിയ സംഭവങ്ങൾ നടന്നാൽ പോലും ഓടിയെത്തുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഹനീഫയുടെ വീട്ടിൽ എത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസുകാരെ കോൺഗ്രസ് പ്രവർത്തകർ കൊല്ലുന്നത് പതിവായി മാറിയിരിക്കുകയാണ്. മൂന്നാമത്തെ കോൺഗ്രസുകാരനാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നത്. അത് കൊണ്ട് അക്രമരാഷ്ട്രീയത്തെ കുറിച്ച് പറയാൻ കോൺഗ്രസിന് അവകാശമില്ലെന്നും കോടിയേരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *