ദുബൈ: യുഎഇയില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുബൈയിലെത്തും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷേയഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖത്തുമായി കൂടിക്കാഴ്ച നടത്തും. രാത്രി ഏഴേ മുപ്പതിന് ദുബായി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും.