സ്കൂട്ടറില്‍ ഇടിച്ച കാറിനെ പിന്തുടര്‍ന്ന വീട്ടമ്മയെ വീണ്ടും അതേ കാറിടിച്ചു; ഗുരുതര പരിക്ക്

സ്കൂട്ടറില്‍ ഇടിച്ച കാറിനെ പിന്തുടര്‍ന്ന വീട്ടമ്മയെ വീണ്ടും അതേ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ വീട്ടമ്മയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അ​രൂ​ര്‍ ഗോ​കു​ല​ത്തി​ല്‍ സു​നി​ത സ​തീ​ശ​നാ​ണ് പ​രിക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെയായിരുന്നു സംഭവം. ട്യൂഷന്‍ ടീച്ചറായ സുനിത വി​ദ്യോ​ദ​യാ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ നി​ന്ന് രാ​വി​ലെ​യു​ള്ള ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് സ്കൂട്ടറില്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങവെ അ​രൂ​ര്‍ ക്ഷേ​ത്രം ക​വ​ല​യി​ല്‍ വ​ച്ചാണ് ആദ്യം കാറിടിച്ചത്. പി​ന്നി​ലൂ​ടെ വ​ന്ന കാ​ര്‍ സ്കൂ​ട്ട​റി​ല്‍ ഇടിക്കുകയായിരുന്നു. ‌
ഇ​ടി​ച്ച കാ​റിന്‍റെ നന്പറിനായി കാറിനെ പിന്തുടര്‍ന്ന സുനിതയെ അ​രൂ​ര്‍ പ​ള്ളി സ്റ്റോ​പ്പി​ല്‍ അ​തേ കാ​ര്‍ വീ​ണ്ടും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഉ​ട​ന്‍ അ​രൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നെ​ട്ടൂ​രിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *