സിംബാബ്‌വെയില്‍ പര്യടനം; ടീമിനെ അജിങ്ക്യ രഹാനെ നയിക്കും


16428_704024ദില്ലി: സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മുന്‍നിര താരങ്ങളായ എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.


ഉമേഷ് യാദവിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കി. ഉമേഷ് യാദവിന് ഇന്ത്യ എ ടീമില്‍ അവസരം നല്‍കിയിട്ടുണ്ട്. ചേതേശ്വര്‍ പൂജാരയാണ് എ ടീം ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയുടെയും ഓസ്‌ട്രേലിയയുടെയും എ ടീമുകള്‍ അടങ്ങുന്ന പരമ്പരയിലാണ് പൂജാരയുടെ നേതൃത്വത്തിലുള്ള ടീം കളിക്കുന്നത്. രാഹുല്‍ ദ്രാവിഡാണ് ടീം പരിശീലകന്‍.


കേരളത്തിന്റെ സഞ്ജു സാംസന് രണ്ട് ടീമിലും അവസരം ലഭിച്ചില്ല. പതിനഞ്ചംഗ ടീമില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ്കീപ്പര്‍മാര്‍ ആരും തന്നെയില്ല. റോബരന്‍ ഉത്തപ്പ, കേദാര്‍ ജാദവ്, അമ്പാട്ടി റായിഡു എന്നിവര്‍ക്കായിരിക്കും ധോണിക്ക് പകരം വിക്കറ്റ് കാക്കാനുള്ള ചുമതല.



Sharing is Caring