വാക്സിന്‍ ചലഞ്ച്: ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ രൂപ സംഭാവന നല്‍കി ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി മുതിർന്ന മാധ്യമപ്രവർത്തകനും നിയുക്ത രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസ്.

പണം ഈടാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തോടുള്ള പ്രതിഷേധം എന്ന നിലയിലാണ് വാക്സിൻ ചലഞ്ച് ആരംഭിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികൾ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സി.എം.ഡി.ആർ.എഫിലേക്ക് ഇതിനോടകം സംഭാവന നൽകിയിട്ടുണ്ട്. വാക്സിൻ ചലഞ്ചിന് ലഭിക്കുന്ന പിന്തുണ കേരള ജനതയുടെ ഒറ്റക്കെട്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *