ലളിത് മോദി വിവാദം: പാര്‍ലമെന്റില്‍ ഇന്നും ബഹളം


ദില്ലി: ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും (22-07-2015) പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണയും ലോക്‌സഭ രണ്ടു തവണയും നിര്‍ത്തിവച്ചു.


ഇരു സഭകളും ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ ലോക്‌സഭയിലെത്തിയത് കറുത്ത റിബണ്‍ ധരിച്ചാണ്. ലളിത് മോദി വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മല്ലികാര്‍ജുന ഖാര്‍ഗെ, വീരപ്പ മൊയ്‌ലി എന്നിവര്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കിയിരുന്നു.


വ്യാപം ഒരു സംസ്ഥാനത്തെ അഴിമതില്ലെന്നും ദേശീയ അഴിമതിയായാണെന്നും ബി എസ് പി നേതാവ് മായാവതി രാജ്യസഭയില്‍ പറഞ്ഞു. ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജിനെതിരേയും വസുന്ദര രാജെയ്‌ക്കെതിരേയും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ അടിസ്ഥാനമില്ലെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണന്നും അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

ഇന്ന് രാവിലെ ചേര്‍ന്ന ബി ജെ പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശക്തമായി പ്രതിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രതിപക്ഷത്തിനെ അതേനായണത്തില്‍ തിരിച്ചടിക്കുകയാണ് വേണ്ടതെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ യോഗത്തില്‍ പറഞ്ഞു. അതിനായി സോളാര്‍ തട്ടിപ്പു പോലുള്ള കേസുകള്‍ ഇരു സഭകളിലും ഉന്നയിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു.



Sharing is Caring