റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകൾ ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകൾ ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്നില്ലെന്ന് പരാതി. പലിശ ഈടാക്കുന്നതിലടക്കം ബാങ്ക് അതികൃതർ തെറ്റിദ്ധാരണ പരത്തുകയാണെന്നും ആരോപണമുയരുന്നുണ്ട്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.

കൊളാട്രൽ സെക്യൂരിറ്റി യിൽ അനുവദിച്ച ലോണുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഇളവുകളുടെയും ആനുകൂല്യങ്ങളുടെയും സൗകര്യം ഇടപാടുകാർക്ക് ലഭ്യമാകുന്നില്ല. മൊറട്ടോറിയം കാലയളവിൽ അനുവദനീയമായ പലിശ നിരക്കിന് പകരം ബാങ്കുകൾ ഈടാക്കുന്നത് സാധാരണ പലിശ നിരക്കാണെന്നാണ് പ്രധാന ആരോപണം.

ലോക്ക് ഡൗൺ മൂലം ബാങ്ക് ഇടപാടുകാർക്ക് റിസർവ് ബാങ്ക് റിപ്പോ റേറ്റിലൂടെ നൽകിയ കിഴിവുകളും ബാങ്ക് അധികൃതർ നൽകുന്നില്ലെന്നും പരാതിയുണ്ട്.

മൊറട്ടോറിയം ആനുകൂല്യങ്ങൾ നല്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് ബാങ്കുകൾ പയറ്റുന്നതെന്നാണ് ആരോപണം. പ്രതിസന്ധി കാലത്ത് ഇടപാടുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *