സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ

കെഎസ്ആർടിസി സർവീസ് നാളെ മുതൽ സംസ്ഥാനത്ത് ആരംഭിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സ്വകാര്യ ബസ് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസുടമകൾ യാഥാർത്ഥ്യ ബോധത്തോടെ പെരുമാറണം. നിയന്ത്രണങ്ങൾ വെച്ചത് ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ്. അടിയന്തിര യാത്രകൾ നടത്തേണ്ടവരുണ്ടാവും. വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് പോകേണ്ടതുണ്ട്. അതൊക്കെ പരിഗണിച്ചാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. കൂടുതൽ ആളുകൾ കയറാതിരിക്കാൻ പൊലീസ് സഹായം തേടും. ആദ്യത്തെ ചില ദിവസങ്ങൾ കഴിഞ്ഞാൽ ജനങ്ങൾ പുതിയ രീതിയുമായി പൊരുത്തപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *