രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്ബാട്ടി റായിഡു

മുംബൈ:രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്ബാട്ടി റായിഡു. വിരമിക്കല്‍ ചൂണ്ടിക്കാട്ടി റായിഡു ബിസിസിഐയ്ക്ക് കത്തയച്ചു. ലോകക്കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ റായിഡു ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ാന്‍ഡ് ബൈ താരമായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെ നിയമിച്ചതാണ് റായിഡുവിന്റെ അപ്രതീക്ഷിത വിരമിക്കലിനു കാരണമെന്നാണ് സൂചന. അതേസമയം ഐപിഎല്ലിലും കളിക്കില്ലെന്നും വിദേശ ടി20 ലീഗുകളില്‍ മാത്രമെ ഇനി കളിക്കൂവെന്നും റായുഡു വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടുമെന്ന് കരുതിയ റായഡുവിന് ഫോം നഷ്ടമായതാണ് തിരിച്ചടിയായത്. ലോകകപ്പ് ടീമിലെ നാലാം നമ്ബറില്‍ ഇന്ത്യ കണ്ടുവെച്ചത് റായുഡുവിനെയാണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പിന് തൊട്ടു മുമ്ബ് നടന്ന പരമ്ബരകളില്‍ റായുഡുവിന് നാലാം നമ്ബറില്‍ തിളങ്ങായാനില്ല, ഇതോടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ റായുഡുവിന് പകരം ലോകകപ്പ് ടീമിലെത്തുകയാിരുന്നു. എന്നാല്‍ വിജയ് ശങ്കര്‍ക്ക് പരിക്കേറ്റപ്പോള്‍ മായങ്ക് അഗര്‍വാളിനെയാണ് പകരക്കാരനായി കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *