രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു: സ്ഥിതി വളരെ മോശമാകുമെന്ന് ഐ.എം.എ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ). സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റൽ ബോർഡ് ഓഫ് ചെയർപേഴ്സൺ ഡോ.വി.കെ.മോംഗ പറഞ്ഞു.

ഓരോ ദിവസവും 30,000 ത്തിന് എന്ന രീതിയിൽ കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. കേസ് വർധനവുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങളുണ്ടെങ്കിലും മൊത്തത്തിൽ ഇത് ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഇപ്പോഴത് സമൂഹ വ്യാപനം കാണിക്കുന്നു’ ഡോ.മോംഗ പറഞ്ഞു.

ഇന്ത്യയിൽ ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കിടെയാണ് വിദഗ്ദ്ധരുടെ ഈ വിലയിരുത്തൽ.

ഇതിനിടെ തിരുവനന്തപുരം ജില്ലയിലെ രണ്ടു പ്രദേശങ്ങളിൽ കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. രാജ്യത്ത് സർക്കാർ തലത്തിൽ സമൂഹ വ്യാപനം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *